ഹോക്കിയുടെ ചരിത്രം -PART 1
The Beginning of Khido Khundi game. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായികവിനോദങ്ങളുടെ ചരിത്രം നമുക്ക് സുപരിചിതമാണല്ലോ. എന്നാൽ, ക്രിക്കറ്റിനേക്കാളും ഫുട്ബോളിനേക്കാളും നമ്മുടെ രാജ്യം നിരവധി നേട്ടങ്ങൾ കൊയ്ത ഒരു കായിക വിനോദമുണ്ട്. ചെറുപ്പം മുതൽ പാടത്തും പറമ്പിലും ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്കാനായി ഇറങ്ങിയപ്പോൾ സാഹചര്യങ്ങൾ കൊണ്ട് നമ്മൾ മലയാളികൾ മറന്നൊരു കായിക വിനോദം. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം സമ്മാനിക്കുകയും രാജ്യന്തര മത്സരങ്ങളിൽ ഇന്ത്യയുടെ പ്രൗഢി കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ദേശീയ കായികവിനോദം ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം ഇന്ത്യക്കാർക്കും പറയാൻ ഒരു പേരെ കാണൂ. ധ്യാൻ ചന്ദ് മുതൽ പി.ആർ ശ്രീജേഷ് വരെയുള്ളവർ രാജ്യത്തിന്റെ യശസ്സുയർത്തിയ കായികരൂപം. അതെ ഞാൻ പറഞ്ഞുവരുന്നത് ഹോക്കിയെക്കുറിച്ചാണ്. ഒളിംപിക്സിനെക്കാൾ പഴക്കമുള്ള ഒരു ചരിത്രം അവകാശപ്പെടാനുണ്ട് ഹോക്കിക്ക്. ഇന്ത്യയുടെ പ്രധാന കായിക വിനോദങ്ങളിലൊന്നായി ഹോക്കി എങ്ങനെ ഉയർന്നുവന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഹോക്കിയുടെ ഉത്ഭവം മുതലുള്ള നാൾവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഈ വിദേശ കായികവിനോദം