ശരീരം തളർന്നിട്ടും മനസ്സ് തളരാത്ത ഒരു പെൺകുട്ടി.
ശരീരം തളർന്നിട്ടും മനസ്സ് തളരാത്ത ഒരു പെൺകുട്ടി. "വിൽമ റുഡോൾഫ്".
സ്വന്തം ആത്മവിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ജീവിതം വെട്ടിപ്പിടിച്ച നിരവധിപ്പേരുടെ അനുഭവങ്ങൾ നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. അവരിൽ ചിലരെങ്കിലും നമ്മളിൽ സ്വാധീനം ചെലുത്തിയവർ ആകാം. അത്തരത്തിൽ ആത്മവിശ്വാസം കൈമുതലാക്കി ജീവിതത്തിൽ പൊരുതി ജയിച്ച ഒരു വ്യക്തിയെ ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്താം. "വിൽമ റുഡോൾഫ്".
ഒരു പക്ഷേ, ആ പേര് നിങ്ങളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. പിന്നെന്താണ് ഇതിൽ പുതുമയെന്ന് ചോദിച്ചാൽ കഴിഞ്ഞ ദിവസം രാത്രി വാട്സ്ആപ്പ് മെസ്സേജുകൾ നോക്കുന്നതിനിടയിൽ എന്റെ ഒരു സുഹൃത്ത് വിൽമ റുഡോൾഫിനെക്കുറിച്ച് ബ്ലോഗിൽ എഴുതാമോ എന്ന് ചോദിച്ചിരുന്നു. ബ്ലോഗെഴുത്ത് തുടങ്ങിയതിന് ശേഷം ഇത്തരമൊരു ചോദ്യം അഭിമുഖീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. വായിച്ചറിഞ്ഞ അന്ന് മുതൽ വിൽമ റുഡോൾഫ് എന്ന സ്ത്രീയോട് എന്തെന്നില്ലാത്ത ഒരു അടുപ്പം എനിക്കും തോന്നിയിട്ടുണ്ട്. ഒരു പക്ഷേ, അമ്മ പറഞ്ഞു കേട്ടിട്ടുള്ള എനിക്ക് പോലും ഓർമ്മയില്ലാത്ത ഒരുപാട് വേദന സഹിച്ച എന്റെ കുട്ടിക്കാലത്തെ കഥകളാകാം എന്നെ അവരിലേക്കടുപ്പിച്ചത്.
ജന്മനാ എന്റെ രണ്ട് കാലിനും സ്വാധീനം കുറവായിരുന്നു. പിന്നീട് ഒരുപാട് കാലത്തോളം കനമുള്ള ഷൂസും പ്ലാസ്റ്ററുമിട്ടും ഒപ്പം അമ്മയുടെ നീണ്ടനാളത്തെ പരിശ്രമത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ് ഇന്ന് എനിക്കുള്ള ഈ രണ്ട് കാലുകൾ. അമ്മയുടെ വാക്കുകൾ ഓർത്തതുകൊണ്ടോ എന്തോ എഴുതാം എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
നമുക്ക് വിൽമ റുഡോൾഫിന്റെ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കാം.
1940 ജൂൺ ഇരുപത്തിമൂന്നിന് അമേരിക്കയിലെ ടെന്നസി എന്ന പ്രദേശത്തായിരുന്നു വിൽമ റുഡോൾഫിന്റെ ജനനം. ഇരുപത്തിരണ്ട് മക്കളിൽ ഇരുപതാമത്തെ കുട്ടിയായിരുന്നു അവൾ. അച്ഛൻ ഇ. ഡി
റുഡോൾഫ് ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു. അമ്മ ബ്ലാക്ക് വീട്ടിലെ ദാരിദ്ര്യം നിമിത്തം അടുത്ത വീടുകളിലും മറ്റും ജോലിക്ക് പോയിരുന്നു. മാസം തികയാതെ ജനിച്ച കുട്ടിയായിരുന്നു വിൽമ. ജനനസമയത്ത് അവളുടെ തൂക്കം രണ്ടു കിലോ മാത്രമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ഒരു കുട്ടി ജനിക്കുമ്പോൾ മൂന്നര കിലോ മുതൽ നാല് കിലോ വരെ തൂക്കം ഉണ്ടായാലേ ആരോഗ്യമുള്ളതായി കണക്കാക്കു. അതുകൊണ്ടുതന്നെ ജനിച്ചനാൾ മുതൽ നിരവധിയായ രോഗങ്ങൾ അവളെ അലട്ടിക്കൊണ്ടിരുന്നു. ജനിച്ചു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ
ന്യൂമോണിയ ബാധിതയായി. പിന്നീട് നാലാമത്തെ വയസ്സിൽ പോളിയോ ബാധയെത്തുടർന്ന് വലത്തേ കാലിന്റെ സ്വാധീനവും അവൾക്ക് നഷ്ടമായി.
പിന്നീടങ്ങോട്ട് നടക്കുവാൻ അവൾക്ക് ക്യാലിബറിൻ്റെ സഹായം വേണ്ടി വന്നു. അക്കാലത്ത് അമേരിക്കയിൽ പൊതുവേ ആശുപത്രികൾ വളരെ കുറവായിരുന്നു.
അവളെയും തോളിലേറ്റി കിലോമീറ്ററുകൾ താണ്ടി അവളുടെ അമ്മ ആഴ്ച തോറും ആശുപത്രികൾ കയറിയിറങ്ങി.
മാസങ്ങൾ നീണ്ട ചികിത്സകൾക്ക് ശേഷം അവൾക്കിനി സ്വന്തം കാലിൽ നടക്കാൻ സാധിക്കുകയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.
പക്ഷേ വിധിക്ക് മുന്നിൽ തോറ്റ് കൊടുക്കാൻ ആ അമ്മ തയ്യാറായില്ല. മകളുടെ ചികിത്സ അവർ തുടർന്നു. അവർക്കറിയാമായിരുന്നു ഒരുദിവസം തന്റെ മകൾ സ്വന്തം കാലിൽ മുഖമുയർത്തി അഭിമാനത്തോടെ ലോകത്തിനു മുന്നിൽ നിൽക്കുമെന്ന്.
ആദ്യമൊക്കെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു വിൽമ. സമപ്രായക്കാരായ തന്റെ കൂട്ടുകാർ കളിക്കുന്നതും നോക്കി ഇരിക്കാൻ മാത്രമേ അവൾക്കായിരുന്നുള്ളൂ. അവരോടൊപ്പം ഓടാനും ചാടാനുമെല്ലാം അവളുടെ മനസ്സ് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷേ, താൻ ഒരു വികലാംഗയാണെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ അവൾ ശ്രമിച്ചു.
ഒരു ദിവസം സ്കൂളിൽ തന്റെ അധ്യാപികയോട് ഒളിംപിക്സിനെക്കുറിച്ച്
അവൾ ചോദിച്ചു. അവളുടെ ചോദ്യം കേട്ടിട്ടെന്നോണം ആ ക്ലാസ് മുറിയിൽ കൂട്ടച്ചിരി പടർന്നു. അവളുടെ ക്ലാസ്സ് ടീച്ചർ ഇങ്ങനെയാണ് അന്നവളോട് പറഞ്ഞത്.
' നീ എന്തിനാണ് ഒളിംപിക്സിനെക്കുറിച്ച് ചോദിക്കുന്നത്.? 'നിനക്കറിയില്ലേ ഒരിക്കലും സാധാരണ കുട്ടികളെപ്പോലെ നടക്കാൻ നിനക്ക് കഴിയില്ലയെന്ന്'.? അന്ന് അവർക്ക് നൽകാൻ ഒരുത്തരം അവൾക്കുണ്ടായിരുന്നില്ല. തല താഴ്ത്തി ആ ക്ലാസ്സ് മുറിയിൽ ഇരിക്കാൻ മാത്രമേ അവൾക്കായുള്ളൂ. എന്നാൽ അവൾക്കത് തിരിച്ചറിവിന്റെ കൂടി നിമിഷങ്ങളായിരുന്നു.
ആ നിമിഷത്തിൽ അവൾ അവളോട് തന്നെ പറഞ്ഞു അമ്മ പറയുന്നത് ശരിയാണ്. 'ലക്ഷ്യവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ലോകത്തെ കീഴടക്കാം'.
ഞാനും ഒളിമ്പിക്സിൽ ഒരു ദിവസം പങ്കെടുക്കും. പങ്കെടുക്കുക്കുക മാത്രമല്ല ലോകത്തിന് മുന്നിൽ എന്റെ വേഗത തെളിയിക്കും.അന്ന് വീട്ടിൽ തിരിച്ചെത്തി അവൾ അമ്മയോട് പറഞ്ഞത് 'ഓട്ടമത്സരത്തിൽ പങ്കെടുക്കണം അമ്മേ എന്നാണ്'.
അടുത്ത ദിവസം തന്നെ അവൾ തന്റെ കാലുകളിൽ നിന്നും കാലിബർ അഴിച്ചുമാറ്റി. മുഴുവൻ ശക്തിയുമെടുത്ത് ആത്മവിശ്വാസത്തോടെ തന്നെ സ്വന്തം കാലിൽ നടക്കാനുള്ള പരിശ്രമം അവൾ ആരംഭിച്ചു. ആദ്യദിനങ്ങൾ വളരെ പ്രയാസകരമായിരുന്നു ഓരോ അടി വെക്കുമ്പോഴും അവൾക്ക് കാലുകൾ ഇടറി. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ പറ്റി. ഓരോ തവണയും വീണ് തോറ്റുപോകുന്ന മകളെ കണ്ട് കണ്ണീരൊഴുക്കിയ അമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു 'അമ്മേ, എന്റെ ശരീരം മാത്രമാണ് തളർന്നിട്ടുള്ളത്. മനസ്സ് തളർന്നിട്ടില്ല. ഈ ലോകം മുഴുവൻ എന്റെ ഓട്ടം കാണാൻ കാത്തിരിക്കുന്ന ഒരു ദിവസം വരും'.
നിരവധി തവണ വീണും എഴുന്നേറ്റും വീണ്ടും വീണ്ടും ശ്രമിച്ച് അവൾ നടക്കാൻ പഠിച്ചു. സ്വന്തം കാലിൽ അവൾ നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർക്ക് അവളുടെ ഈ ഉയിർത്തെഴുന്നേൽപ്പ് വലിയൊരു അത്ഭുതം തന്നെയായിരുന്നു. അന്നവളെ ചികിത്സിച്ച ഡോക്ടർ അവളോടായി പറഞ്ഞു 'നിനക്കീ ലോകത്ത് അസാധ്യമായി ഒന്നുമില്ല'. അവളുടെ അമ്മയുടെ പ്രചോദവും അർപ്പണബോധവുമാണ് പതിനൊന്നാം വയസ്സിൽ ആദ്യമായി ബാസ്ക്കറ്റ് ബോൾ കളിക്കാൻ അവളെ പ്രാപ്തയാക്കിയത്.
അവളെ കളിയാക്കിയ അധ്യാപകർ തന്നെ അവൾക്ക് പിന്തുണയായി എത്തി. പ്രതിഭയും ആത്മവിശ്വാസവും കൈമുതലാക്കി അവൾ തന്റെ പോരാട്ടം അവിടെ വെച്ചാരംഭിച്ചു.
ആ ആത്മവിശ്വാസവും പരിശ്രമവും മാത്രമാണ് 1953 -ൽ പതിമൂന്നാം വയസ്സിൽ സ്കൂൾ ഓട്ടമത്സരത്തിൽ അവളെ എത്തിച്ചത്.
എന്നാൽ, മത്സരത്തിൽ ഏറ്റവും അവസാനം മാത്രമാണ് അവൾക്ക് ഓടിയെത്താൻ സാധിച്ചത്. പക്ഷേ, തോറ്റുകൊടുക്കാൻ ആ പെൺകുട്ടി തയ്യാറായില്ല. അവൾ തന്റെ പരിശീലനം മുടക്കിയില്ല. ഇക്കാലയളവിൽ തന്നെ ആറോളം മത്സരങ്ങളിൽ അവൾ പങ്കെടുത്തെങ്കിലും ഒരെണ്ണത്തിൽ പോലും ജയിക്കാൻ അവൾക്കായില്ല.
ആറു പരാജയങ്ങൾക്ക് ശേഷം പിന്നീട് പങ്കെടുത്ത ഒരു മത്സരത്തിൽ ഒന്നാമതായി അവൾ ഓടിയെത്തി.
പിന്നീടവൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തളരാത്ത മനസ്സും ഉറച്ച ലക്ഷ്യബോധവും എഡ് ടെമ്പിൾ എന്ന പരിശീലകന്റെ കീഴിൽ വർഷങ്ങളോളം നടത്തിയ കായികപരിശീലനവും അതിൽ ഉപരി അമ്മയുടെ സ്നേഹവും പിന്തുണയും അവളെ രാജ്യത്തിനുവേണ്ടി ഒളിമ്പിക്സിൽ പങ്കെടുക്കാൻ പ്രാപ്തയാക്കി. 1956-ലെ ഒളിമ്പിക്സിൽ ആ പെൺകുട്ടി ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചു. അതിനുശേഷം 1960-ൽ ഇറ്റലിയിലെ റോമിൽ വെച്ച് നടന്ന സമ്മർ ഒളിമ്പിക്സിൽ
100, 200 മീറ്റർ ഓട്ടത്തിലും 400 മീറ്റർ റിലേയിലും സ്വർണ്ണ മെഡൽ നേടി അവൾ ഇതിഹാസം രചിച്ചു. തന്നെ കളിയാക്കിയവർക്ക് മുമ്പിൽ ഒളിമ്പിക്സ് തനിക്കുള്ളതല്ല എന്ന് പറഞ്ഞവർക്ക് മുമ്പിൽ അവൾ സ്വർണമെഡലുകൾ ഉയർത്തി ആത്മാഭിമാനത്തോടെ നിന്നു.
ആ വിജയം, അമേരിക്കൻ ചരിത്രത്തിൽ തന്നെ ഒളിമ്പിക്സിൽ മൂന്ന് സ്വർണമെഡലുകൾ നേടുന്ന ആദ്യ കറുത്ത വർഗക്കാരി എന്ന നേട്ടത്തിലേക്ക് അവളെ എത്തിച്ചു. വർഗ്ഗ വിവേചനത്തിനെതിരെയുള്ള മറുപടി കൂടിയായിരുന്നു അത്. അമേരിക്കൻ ചരിത്രത്തിൽ കറുത്തവനും വെളുത്തവനും ആയി വേർതിരിക്കപ്പെട്ട രണ്ട് ജനത ആദ്യമായി അവളുടെ വിജയാഘോഷത്തിനായി ഒരുമിച്ചു.തന്റെ വിജയം അമ്മക്കായണ് അവൾ സമർപ്പിച്ചത്. തനിക്ക് വേണ്ടി ത്യാഗം ചെയ്ത് കൂടെ നിൽക്കാൻ അമ്മ തയ്യാറായിരുന്നില്ല എങ്കിൽ താൻ ഒന്നുമാകില്ലായിരുന്നു എന്നവൾ പല തവണ പറഞ്ഞിട്ടുണ്ട്.
ഈ ലോകത്ത് എന്തു നേടുന്നതിനും കഠിനമായ അധ്വാനം ആവശ്യമാണ്. ഒന്നും അത്ര എളുപ്പമല്ല. അതുപോലെ അസാധ്യവുമല്ല. ആരും ഒന്നും നമ്മുടെ കൈകളിലേക്ക് വെച്ച് തരികയില്ല. എത്തിപ്പിടിക്കേണ്ടിടത്ത് എത്തിപ്പിടിക്കുക തന്നെ വേണം. എത്തിപ്പിടിക്കുകയെന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. ജീവിതത്തിൽ ലക്ഷ്യങ്ങളില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള മനസ്സ് അത് ചുരുക്കം ചിലർക്കേ ഉണ്ടാകു. അത്തരക്കാർ മുന്നേറുമ്പോൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലും അവർക്ക് വഴിയൊരുക്കും. പ്രതിസന്ധികൾക്കിടയിലും അവർ ചരിത്രം സൃഷ്ടിക്കും.
Never Give Up. Just Try, You Will Succeed...
കൊള്ളാം.. തുടർന്നും എഴുതണം... ഓരോ എഴുത്തും ഒന്നിനൊന്നു മികച്ചതാണ്..
ReplyDeleteThank you very much💙
DeleteNannayitundu
ReplyDeleteThank you
Delete💙💙💙
ReplyDeleteKeep going 🔥
ReplyDelete😍
Deletewell written ❤️
ReplyDelete❤️
DeleteGood ����your writing style is super.congratulations bro
ReplyDeleteThank you, 😍
Delete👌
ReplyDelete👌
ReplyDelete😍
DeleteNice writing
ReplyDeleteWell done
ReplyDeleteThank you sir. 🌹
DeleteImpressive
ReplyDelete🙏❣️
DeleteI fully appreciate this attempt. It definitely motivates the reader to dig into his or her own passion and to make an attempt to achieve that.
ReplyDeleteകുറച്ചു ദിവസം മുൻപ് ഒരു വിഡിയോ കണ്ടിരുന്നു. രണ്ടു കൈയ്യും രണ്ടു കാലും ഇല്ലാത്ത ഒരാൾ. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് നോർമൽ ആയ ഒരാൾ ചെയ്യാൻ സാധിക്കില്ലെന്ന് കരുതിയത് പോലും അയാൾ ചെയ്യുന്നു. ഇതു പോലെ നമ്മുടെ ചുറ്റുവട്ടത്ത് ഒരു പാട് പേരുണ്ട്, അറിയപ്പെടാതെ പോയവർ. ഇനിയും ഒരു പാട് എഴുതുക. ചരിത്രത്തിന്റെ താളുകൾ പരതുന്നതിനോടൊപ്പം നമ്മുടെ ചുറ്റുവട്ടത്തുള്ള പ്രതിഭാധനരേയും പരിചയപ്പെടുത്തുക. എഴുതാനുള്ള ശ്രമത്തിൽ കൂടുതൽ വായനയിലേക്കും വായനയിലൂടെ അറിവ് എന്ന മഹാ സമ്പാദ്യവും കരസ്തമാക്കാം. ആശംസകൾ
ഒരുപാട് സന്തോഷം 🌹
Delete👍👍😍😍
ReplyDelete💓💓
DeleteWell written brother..
ReplyDeleteThank you 💙
DeleteNannayittund..continue dr
ReplyDeleteGood massage �� keep it up
ReplyDeleteThank you 💙
Delete