കുമ്പസാരം
കുമ്പസാരം
ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ ക്ലാസ്സ് ടീച്ചറായിരുന്ന
ആയിഷ ടീച്ചർ മുതൽ മഹാരാജാസിലെ ക്ലാസ് ട്യൂട്ടർ ഓമൽ സാർ വരെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് നല്ല അദ്ധ്യാപകരുടെ ഒരു നീണ്ട നിര പതിനേഴ് വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിൽ എനിക്കുണ്ടായിട്ടുണ്ട്.
പ്ലസ്ടു അവസാന പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാൻ വരണമെന്ന് അന്നത്തെ എന്റെ ക്ലാസ്സ് ടീച്ചറിൽ നിന്ന് അറിയിപ്പ് കിട്ടി. അതിനായി രാവിലെ തന്നെ ഞാനും എന്റെ കൂട്ടുകാരായ മനീഷും ആദർശും അരവിന്ദും കൂടി സ്കൂളിലെത്തി.
എന്നാൽ ടീച്ചറോടു ഹാൾ ടിക്കറ്റ് ചോദിച്ചപ്പോൾ, സ്കൂളിലെ ഒരു ഫുട്ബോൾ ഞങ്ങളുടെ ക്ലാസ്സിലെ ആരോ കൊണ്ടു പോയിട്ടുണ്ടെന്നും അത് തിരിച്ചു കിട്ടിയാൽ മാത്രമേ ഹാൾ ടിക്കറ്റ് തരികയുള്ളൂ എന്നും കടുത്ത ഭാഷയിൽ ടീച്ചർ പറഞ്ഞു. എന്തു ചെയ്യണം എന്നറിയാതെ ഞങ്ങൾ പുറത്ത് കാത്തു നിൽപ്പ് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ആദർശും മനീഷും ഹാൾ ടിക്കറ്റുമായി വന്നു(അവർ കോമേഴ്‌സ് വിഭാഗത്തിൽ ഉള്ളവർ ആയിരുന്നു ) അപ്പോൾ സമയം ഏകദേശം പതിനൊന്നു മണിയായി കാണും. വാടാ ടീച്ചറോട് പോയി ചോദിക്കാമെന്ന് അരവിന്ദ് എന്നോട് ഒരുപാട് തവണ പറഞ്ഞു. കുറച്ചൂടെ കാത്തിരിക്കാമെന്ന് ഞാനും. അവസാനം സഹികെട്ടിട്ടെന്നോണം അവൻ വീണ്ടും പോയി ഹാൾ ടിക്കറ്റ് ചോദിച്ചു. ടീച്ചർ തന്റെ മറുപടി വീണ്ടും ആവർത്തിച്ചു
'ഫുട്ബാൾ കിട്ടിയിട്ട് തരാം ' അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് സമയം ഏകദേശം പന്ത്രണ്ടരയോട് അടുത്തപ്പോൾ ക്ഷമ കെട്ട് ഞങ്ങൾ വീണ്ടും ടീച്ചറുടെ അടുത്തേക്ക് ഓടി.പക്ഷേ,ടീച്ചറുടെ കടുത്ത നിലപാടിൽ മാറ്റം ഉണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് മുമ്പ് വരാമെന്നതിനാൽ രാവിലെ കാര്യമായി ഭക്ഷണമൊന്നും കഴിക്കാതെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതുകൊണ്ട് നന്നായി വിശക്കാൻ തുടങ്ങിയിരുന്നു.
പോകാനിറങ്ങിയ കൂട്ടുകാരൻ ആദർശിന്റെ ഫോൺ വാങ്ങി അതിലെ അന്നത്തെ 2-ജി നെറ്റ് ഓണാക്കി ഇല്ലാത്ത നെറ്റ്‌വർക്കിൽ ഞാൻ മലപ്പുറം ജില്ലാ കലക്ടറുടെ നമ്പർ തപ്പി എടുത്തു. ഒരു പരീക്ഷണാർത്ഥം ഒന്നു വിളിച്ചുനോക്കി. എന്റെ ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ ആ ഫോൺ ആരോ എടുത്തു. കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കൊരു നമ്പർ പറഞ്ഞ് തന്നു. ഡിഡിഇ ഓഫീസിലെ നമ്പർ ആണെന്നും കാര്യങ്ങൾ ഈ ഈ നമ്പറിൽ വിളിച്ച് പറഞ്ഞാൽമതി എന്നും ഒരു സ്ത്രീ ശബ്ദം എന്നോട് പറഞ്ഞു.
വിശപ്പും സങ്കടവും എല്ലാം കലർന്ന ആ സമയത്ത് ആ നമ്പർ എന്തോ ഒരു വരദാനമായി എനിക്ക് തോന്നി. ഞാൻ ഡിഡിഇ ഓഫീസിലേക്ക് വിളിച്ചു.
ഹാൾടിക്കറ്റ് തടഞ്ഞ് വെച്ചിരിക്കുന്ന വിഷയം അവതരിപ്പിച്ചു . അന്വേഷിക്കാമെന്ന് എനിക്കൊരു മറുപടിയും കിട്ടി.
ഹാൾടിക്കറ്റ് കിട്ടുമല്ലോ എന്ന സന്തോഷത്തിൽ എരിയുന്ന വയറോടെ ഞാൻ സ്കൂളിന്റെ പടികൾ വീണ്ടും കയറി. സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ കാര്യങ്ങളൊക്കെ എനിക്ക് ഏകദേശം മനസിലായി. എന്റെ ഫോൺ കോൾ ഉണ്ടാക്കിയ അലയൊലി അവിടെ ഉയർന്നു കേൾക്കാമായിരുന്നു.
ഫോൺ വിളിച്ചപ്പോൾ എന്റെ പേര് സഹിതം മുഴുവൻ വിവരങ്ങളും ഫോണെടുത്ത വ്യക്തിയോട് ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ടാകണം സ്റ്റാഫ് റൂമിന് പുറത്തുനിന്ന് എന്റെ അടുത്തേക്ക് വന്ന് ക്ലാസ് ടീച്ചർ എന്തൊക്കെയോ പറഞ്ഞു. കൃത്യമായി ഓർക്കുന്നില്ലെങ്കിലും 'നീ ഡിഡിഇ ഓഫീസിൽ വിളിച്ചാൽ എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല 'എന്ന ഒരു വരി മാത്രം ഞാൻ ഓർക്കുന്നു.
എന്തായാലും പോയ ഫുട്ബോൾ കിട്ടിയോ ഇല്ലയോ എന്നറിയില്ല. ഏകദേശം ഒന്നര മണിയോടെ എല്ലാവർക്കും ഹാൾ ടിക്കറ്റ് കിട്ടി.
ഹാൾ ടിക്കറ്റ് വാങ്ങാൻ സ്റ്റാഫ് റൂമിൽ കയറിയ എനിക്ക് അന്ന് പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപികയായ സിന്ധു ടീച്ചറിൽ നിന്നും മാത്രമാണ് അന്ന് ആശ്വാസ വാക്കുകൾ കേൾക്കാനായത്.
അമ്മയുമായി അന്ന് നല്ല ബന്ധം ഉണ്ടയിരുന്ന ടീച്ചർ കാര്യങ്ങൾ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. വീട്ടിൽ എത്തിയ എന്നെ അമ്മ ഒരുപാട് ചീത്ത പറഞ്ഞു. അന്ന് അമ്മയുടെ ശകാരം അതിര് വിട്ടപ്പോൾ പരീക്ഷ എഴുതുന്നില്ല എന്ന തീരുമാനം വരെ ഞാൻ എടുത്തിരുന്നു. പിന്നെയെന്തോ ഇവിടെ അവസാനിപ്പിക്കാൻ ആയിട്ടില്ല എന്ന തോന്നലാണ് ആ തീരുമാനത്തിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത്.
ഈയടുത്ത് കൂടി അന്ന് ആ ടീച്ചറോട് അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു. പിന്നീട് അഞ്ച് വർഷത്തിനിടയ്ക്ക് ആ വിഷയത്തെപ്പറ്റി ആരോടും പറഞ്ഞിട്ടില്ല.
ഡിഗ്രിക്ക് ഗുരുവായൂരപ്പൻ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ആ ടീച്ചറുടെ തൃശൂരിലെ വീട്ടിൽ പോയിരുന്നു. ഉച്ചയ്ക്ക് ചോറുമുണ്ട് ഇറങ്ങാൻ നേരം ടീച്ചർ സി.എൻ ശങ്കർ റാവു എഴുതിയ സോഷ്യോളജിയുടെ ഒരു പുസ്തകവും തന്ന് വിജയാശംസകളും നേർന്നാണ് പറഞ്ഞുവിട്ടത്. പിന്നീട് കുറച്ച് വർഷങ്ങൾക്കു ശേഷം മഹാരാജാസ് കോളേജിൽ ഒന്നാംവർഷ എം. എ ക്ക് പഠിക്കുന്നകാലത്ത് പഴയ സ്കൂളിൽ പോയി ആ അദ്ധ്യാപികയെ പിന്നീട് ഒരുതവണ കണ്ടിരുന്നു.
അന്ന് ടീച്ചർ ഫുട്‌ബോൾ തിരിച്ചു കിട്ടിയാലേ ഹാൾ ടിക്കറ്റ് തരാൻ സാധിക്കു എന്ന് പറയുമ്പോൾ മാത്രമാണ് എന്റെ കൂടെ പഠിക്കുന്ന ഒരാൾ അങ്ങനെ ഒരു ഫുട്‌ബോൾ കൊണ്ട് പോയ വിവരം പോലും ഞാൻ അറിയുന്നത്. ആ ഒരു സാഹചര്യത്തിൽ എനിക്ക് മറ്റൊന്നും തോന്നിയില്ല. ആരെയും വേദനിപ്പിക്കണം എന്ന ചേതോവികാരം എനിക്ക് ഉണ്ടായിരുന്നില്ല. ഇന്നും എന്റെ ഭാഗത്ത് തന്നെയാണ് ന്യായമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ന്യായം ആരുടെ ഭാഗത്താണെങ്കിലും എന്നെ സ്നേഹിച്ച ഒരുപാട് സഹായിച്ച
ആ അദ്ധ്യാപികയുടെ കണ്ണ് ഞാൻ നിമിത്തം നിറഞ്ഞതിന് ഈ നിമിഷത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
അധ്യാപക ദിനാശംസകൾ

Awesome writing 🧡
ReplyDeleteകൊള്ളാം
ReplyDelete