Posts

Showing posts with the label Motivational life storys

ശരീരം തളർന്നിട്ടും മനസ്സ് തളരാത്ത ഒരു പെൺകുട്ടി.

  ശരീരം തളർന്നിട്ടും മനസ്സ് തളരാത്ത ഒരു പെൺകുട്ടി. "വിൽമ റുഡോൾഫ്". സ്വന്തം ആത്മവിശ്വാസം കൊണ്ടും  നിശ്ചയദാർഢ്യം കൊണ്ടും ജീവിതം  വെട്ടിപ്പിടിച്ച നിരവധിപ്പേരുടെ  അനുഭവങ്ങൾ  നമ്മളിൽ പലരും  കേട്ടിട്ടുണ്ടാകും. അവരിൽ ചിലരെങ്കിലും നമ്മളിൽ സ്വാധീനം ചെലുത്തിയവർ  ആകാം.  അത്തരത്തിൽ  ആത്മവിശ്വാസം കൈമുതലാക്കി ജീവിതത്തിൽ പൊരുതി ജയിച്ച ഒരു വ്യക്തിയെ ഇന്ന്  നിങ്ങൾക്കായി  പരിചയപ്പെടുത്താം. "വിൽമ റുഡോൾഫ്". ഒരു പക്ഷേ, ആ പേര് നിങ്ങളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. പിന്നെന്താണ് ഇതിൽ  പുതുമയെന്ന്  ചോദിച്ചാൽ  കഴിഞ്ഞ ദിവസം രാത്രി വാട്സ്ആപ്പ് മെസ്സേജുകൾ നോക്കുന്നതിനിടയിൽ എന്റെ ഒരു സുഹൃത്ത്‌  വിൽമ റുഡോൾഫിനെക്കുറിച്ച്  ബ്ലോഗിൽ  എഴുതാമോ എന്ന് ചോദിച്ചിരുന്നു. ബ്ലോഗെഴുത്ത് തുടങ്ങിയതിന്  ശേഷം ഇത്തരമൊരു ചോദ്യം അഭിമുഖീകരിക്കുന്നത്  ആദ്യമായിട്ടായിരുന്നു. വായിച്ചറിഞ്ഞ അന്ന് മുതൽ വിൽമ റുഡോൾഫ് എന്ന സ്ത്രീയോട് എന്തെന്നില്ലാത്ത ഒരു അടുപ്പം എനിക്കും തോന്നിയിട്ടുണ്ട്. ഒരു പക്ഷേ, അമ്മ പറഞ്ഞു കേട്ടിട്ടുള്ള എനിക്ക് പോലും ഓർമ്മയില്ലാത...

"കരോലി ടാക്കസ്" എന്ന ഇടം കയ്യൻ പിസ്റ്റൽ ഷൂട്ടർ.

ഒളിംപിക്സിന്റെ  ചരിത്രത്തിൽ സ്വർണ്ണലിപികളാൽ   കൊത്തി വെക്കപ്പെട്ട  ഇടം  കൈയ്യൻ, " കരോലി ടാക്കസ് ".   കരോലി ടാക്കസ്  എന്ന പേര്  ആദ്യമായി കേൾക്കുന്നത്  നാലുവർഷം  മുമ്പ് യാദൃശ്ചികമായി  നടത്തിയ യൂട്യൂബ് തിരച്ചിലിനിടെ ആണ്.  ആ തിരച്ചിൽ എന്നെ,  കൊണ്ടെത്തിച്ചത്  സന്ദീപ് മഹേശ്വരി എന്ന മോട്ടിവേഷൻ സ്പീക്കറുടെ ചാനലിൽ ആണ്.   ഊർജ്ജസ്വലതയോടെ അദ്ദേഹം കരോലിന്റെ കഥ പറഞ്ഞ് തുടങ്ങിയപ്പോൾ ആ എട്ട് മിനിറ്റുകളോളം  വരുന്ന വീഡിയോ എന്തോ വല്ലാത്ത ഒരു ആവേശം ആണ് എനിക്ക്  പകർന്ന് തന്നത്.  ഇന്നും  എന്റെ ഫോൺ ഗാലറിയിൽ   നാല് വർഷം മുൻപ്  ഡൗൺലോഡ് ചെയ്ത വീഡിയോ ഭദ്രമായി തന്നെ സൂക്ഷിച്ചിട്ടുണ്ട്.  പലപ്പോളും പ്രതീക്ഷകൾ അസ്തമച്ചു പോയി എന്ന് തോന്നുന്ന  നിമിഷങ്ങളിലെല്ലാം കരോലിൻ എന്ന ഇടംകൈയ്യൻ പിസ്റ്റൽ   ഷൂട്ടറുടെ    ജീവിതത്തെ പറ്റി  ഞാൻ ഓർക്കാറുണ്ട്.  ഹങ്കറി സൈന്യത്തിലെ ജവാൻ ആയിരുന്നു കരോലിൻ. സാധാരണ ജവാൻ എന്നതിനപ്പുറം സേനയിലെയും   രാജ്യത്തെതന്നെ  ഏറ്...