"കരോലി ടാക്കസ്" എന്ന ഇടം കയ്യൻ പിസ്റ്റൽ ഷൂട്ടർ.
ഒളിംപിക്സിന്റെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ കൊത്തി വെക്കപ്പെട്ട ഇടം കൈയ്യൻ, "കരോലി ടാക്കസ്".
കരോലി ടാക്കസ് എന്ന പേര് ആദ്യമായി കേൾക്കുന്നത് നാലുവർഷം മുമ്പ് യാദൃശ്ചികമായി നടത്തിയ യൂട്യൂബ് തിരച്ചിലിനിടെ ആണ്. ആ തിരച്ചിൽ എന്നെ, കൊണ്ടെത്തിച്ചത് സന്ദീപ് മഹേശ്വരി എന്ന മോട്ടിവേഷൻ സ്പീക്കറുടെ ചാനലിൽ ആണ്. ഊർജ്ജസ്വലതയോടെ അദ്ദേഹം കരോലിന്റെ കഥ പറഞ്ഞ് തുടങ്ങിയപ്പോൾ ആ എട്ട് മിനിറ്റുകളോളം വരുന്ന വീഡിയോ എന്തോ വല്ലാത്ത ഒരു ആവേശം ആണ് എനിക്ക് പകർന്ന് തന്നത്. ഇന്നും എന്റെ ഫോൺ ഗാലറിയിൽ നാല് വർഷം മുൻപ് ഡൗൺലോഡ് ചെയ്ത വീഡിയോ ഭദ്രമായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. പലപ്പോളും പ്രതീക്ഷകൾ അസ്തമച്ചു പോയി എന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം കരോലിൻ എന്ന ഇടംകൈയ്യൻ പിസ്റ്റൽ ഷൂട്ടറുടെ ജീവിതത്തെ പറ്റി ഞാൻ ഓർക്കാറുണ്ട്.
ഹങ്കറി സൈന്യത്തിലെ ജവാൻ ആയിരുന്നു കരോലിൻ. സാധാരണ ജവാൻ എന്നതിനപ്പുറം സേനയിലെയും രാജ്യത്തെതന്നെ ഏറ്റവും മികച്ച പിസ്റ്റൽ ഷൂട്ടർ കൂടിയായിരുന്നു അദ്ദേഹം. ഹങ്കറിക്ക് വേണ്ടി പിസ്റ്റൽ ഷൂട്ടിംഗിൽ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന സംഘത്തിലെ അംഗമായിരുന്നു കരോലിൻ.
1940-ലെ ഒളിമ്പിക്സിൽ രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടുക എന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിനായുള്ള കഠിന പരിശീലനത്തിലായിരുന്നു കരോലിൻ. ഇതിനിടയിൽ 1938 ൽ സൈനിക പരിശീലനത്തിനിടയിൽ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും അദ്ദേഹത്തിന് തന്റെ വലതുകൈ നഷ്ടപ്പെടുകയും ചെയ്തു. ഒരു ഷൂട്ടർക്ക് തന്റെ കൈ നഷ്ടമാകുക എന്നത് എത്ര കഷ്ടം ആയിരിക്കും അല്ലേ?.
പക്ഷേ ആ 28 വയസ്സുകാരൻ തളർന്നില്ല. 40 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിരിച്ചു വീട്ടിലെത്തിയ കരോലിൻ തന്റെ സ്വപ്നങ്ങളുമായി വീണ്ടും കൂട്ടുകൂടാൻ തുടങ്ങി. തനിക്ക് വലംകൈ മാത്രമാണ് നഷ്ടപ്പെട്ടത്, കരുത്തുള്ള ഇടംകൈ ഇപ്പോഴും തന്നോടൊപ്പം തന്നെയുണ്ട്. അത് അദ്ദേഹത്തിന് പുതിയൊരു ഊർജ്ജം നൽകി. ഇടംകൈ ഉപയോഗിച്ച് ഒരു പേനയെടുത്ത് എഴുതാൻ പോലും സാധിക്കാത്ത ആ മനുഷ്യൻ, ആരും അറിയാതെ ഇടം കൈകൊണ്ട് ഷൂട്ടിംഗ് പരിശീലനം ആരംഭിച്ചുവെന്നത് അദ്ദേഹത്തിന്റെയുള്ളിലെ നിശ്ചയദാർഢ്യത്തിന്റെ തെളിവ് തന്നെയാണ്. തുടക്കത്തിൽ തൊട്ടതെല്ലാം പിഴച്ചുവെങ്കിലും ആ മനസ്സ് തളർന്നില്ല. പണ്ടെപ്പോഴോ വായിച്ച് മറന്ന എട്ടുകാലി കഥയിലെ, എട്ടുകാലിയെപ്പോലെ അദ്ദേഹം തന്റെ വലകൾ നെയ്ത് കൊണ്ടേയിരുന്നു.
അങ്ങനെ ഒരു വർഷത്തിനുശേഷം 1939-ൽ ഹങ്കറി ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പ് വന്നെത്തി. മത്സരത്തിൽ പങ്കെടുക്കാനെത്തിയ കരോലിനെ സിമ്പതിയോടെ മാത്രമാണ് സഹ ഷൂട്ടർമാർ സമീപിച്ചത്. തങ്ങളെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ഒരാൾ മാത്രമായാണ് അവർ കരോലിനെ കണ്ടത്. അദ്ദേഹം തങ്ങളെ പ്രോത്സാഹിപ്പിക്കാൻ അല്ല വന്നത്, മറിച്ച് തങ്ങളോടൊപ്പം ഇടം കയ്യുമായി മത്സരിക്കാനാണ് എന്ന വസ്തുത അറിഞ്ഞപ്പോൾ അവരെല്ലാം തെല്ലൊന്നു അത്ഭുതപ്പെട്ടു...
ആ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ കരോലിൻ ഒഴിച്ച് ബാക്കി എല്ലാ മത്സരാർത്ഥികളും തങ്ങളുടെ ഏറ്റവും മികച്ച കൈകൾ കൊണ്ട് മത്സരിച്ചപ്പോൾ കരോലിന് തന്റെ ഒരേയൊരു കൈ മാത്രമായിരുന്നു ട്രിഗർ അമർത്താൻ ഉണ്ടായിരുന്നത്. ശേഷം മത്സരഫലം വന്നപ്പോൾ കരോലിൻ എന്ന ഒറ്റക്കയ്യൻ സ്വർണമെഡൽ നേടിയെടുത്ത് കൊണ്ടാണ് തന്റെ തിരിച്ചുവരവ് ഹങ്കറിലെ ജനതയെ അറിയിച്ചത്. ആ മത്സരത്തിനുശേഷം ഹങ്കറിയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾ വീണ്ടും ഉണർന്നു. കരോലിൻ തന്റെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ആയി അങ്ങനെ 1940- ലെ ഒളിമ്പിക്സിനായി പരിശീലനം തുടർന്നു. എന്നാൽ വിധി പിന്നെയും കരോലിനെ പരീക്ഷിച്ചു കൊണ്ടേയിരുന്നു..!
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് 1940 -ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് റദ്ദ് ചെയ്യപ്പെട്ടു. 1944- ലിലും അത് തന്നെ ആവർത്തിക്കപ്പെട്ടു. അങ്ങനെ തന്റെ മുപ്പത്തിയെട്ടാം വയസ്സിൽ 1948ൽ ബ്രിട്ടനിൽ വച്ച് നടന്ന സമ്മർ ഒളിമ്പിക്സിൽ അദ്ദേഹം പങ്കെടുത്തു. ആ പോരാട്ടത്തിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്നത് ലോകത്തിലെ തന്നെ ഏറ്റവും ഊർജ്ജസ്വലരായ യുവ പിസ്റ്റൽ ഷൂട്ടർമാരെയായിരുന്നു. അവിടെയും തന്റെ പരിശ്രമത്തിലൂടെ വിധിയെ പോലും തോൽപ്പിക്കുന്ന ഇടം കയ്യ് മാത്രമുള്ള കരോലിൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച എതിരാളികളെ വെടി വെച്ച് വീഴ്ത്തി. ഹങ്കറിക്ക് വേണ്ടി സ്വർണമെഡൽ നേടി എടുത്തു.
എന്നാൽ ആ സ്വർണമെഡൽ കൊണ്ട് തന്റെ കരിയർ അവസാനിപ്പിക്കാൻ കരോളിൻ തയ്യാറായില്ല. 1952 ൽ ഹെൽസിങ്കിൽ വച്ച് നടന്ന സമ്മർ ഒളിമ്പിക്സിൽ അദ്ദേഹം പങ്കെടുക്കുകയും തന്റെ നാൽപ്പത്തിരണ്ടാം വയസ്സിൽ വീണ്ടും ഹങ്കറിക്ക് വേണ്ടി സ്വർണം നേടുകയും ചെയ്തു. 1956 ലെ മെൽബൺ ഒളിമ്പിക്സിൽ പങ്കെടുത്തു എങ്കിലും മൂന്നാംവട്ടം സ്വർണം നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ഒളിമ്പിക്സിലെ എക്കാലത്തെയും ധീരന്മാരുടെ പട്ടികയിൽ ഇടം നേടി കൊടുത്തു.
എന്നിൽ കരോലിൻ എന്ന മനുഷ്യൻ പകർന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.
പലപ്പോളും പ്രതിസന്ധികളും വീഴ്ചകളും
നമ്മുക്ക് വിലങ്ങുതടിയാകാറുണ്ട്. ഒരു രാത്രിക്ക് അപ്പുറം ഒരു പകൽ എന്ന പോലെ ജീവിത പ്രതിസന്ധികൾക്ക് അപ്പുറം നേട്ടത്തിന്റെ ഒരു വാതായനം തന്നെ തുറന്ന് കിടപ്പുണ്ടാകും. എങ്കിലും പലപ്പോഴും രാത്രിയുടെ ഇരുട്ടിൽ പരതുക മാത്രമാണ് നമ്മളിൽ പലരും ചെയ്യുന്നത്. ജീവിതം കൈവിട്ടു പോയി എന്ന് പറയുന്നവർക്കും സ്വപ്നങ്ങളളെ മുറുകെപ്പിടിക്കാൻ മറന്ന വർക്കും പറയാൻ ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടാകും. എന്നാൽ വിജയിച്ചവർക്ക് പറയാൻ 'ഒറ്റ' കാര്യമേ ഉണ്ടാകൂ, നിശ്ചയദാർഢ്യം. തോൽവിയുടെ പടുകുഴികളൊരുപാട് മുമ്പിൽ ഉണ്ടായിട്ടും അവയെല്ലാം അതിജീവിച്ച് തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ മുമ്പോട്ട് കുതിച്ചവർ മാത്രമാണ് വലിയ ഉയരങ്ങൾ വെട്ടി പിടിച്ചിട്ടുള്ളത്...
Good narration and highly motivational
ReplyDeleteThank you 🥰
Deleteനന്നായി. സത്യത്തിൽ വളരെ പ്രചോദനം നൽകുന്ന ഒരു ലേഖനം തന്നെയാണ്. ഇനിയുമെഴുതുക..
ReplyDeleteതീർച്ചയായും....💙
Delete😍 good one
ReplyDeleteThank you saswathy.. 🥰
DeleteReally motivational 👍👍
ReplyDelete💙
Deleteഇദ്ദേഹത്തെ കുറച്ചു ആദ്യമായാണ് കേള്ക്കുന്നെ പക്ഷേ അദ്ദേഹം ഒരു പോരാളി തന്നെയായിരുന്നു....
ReplyDelete💙
DeleteGood words bro. Keep going
ReplyDeleteThanks ok. Dear
Deleteഗ്രേറ്റ്...❤️❤️❤️
ReplyDeleteThank you sir 🌹
Delete😍😍
ReplyDelete💙
Delete👌👌
ReplyDelete😍😍 Nice😍
ReplyDeleteഉണ്ണി വളരെ നല്ല ഒരു ലേഖനം. നന്നായി എഴുതി. 😊 😍
ReplyDeleteഒരുപാട് സന്തോഷം.. 💙
DeleteGood work... 👍👍👍
ReplyDeleteThank you
Delete😍👍
ReplyDelete❤️
DeleteThis is really nice.Good Language, Great meaning, strong on Motivation .. all in all really awesome... Keep writing .. Take care
ReplyDeleteThankyou for your valuable words.
Deleteനല്ല എഴുത്ത്
ReplyDeleteThank you 💙
Deleteനന്നായി എഴുതി..വീണ്ടും വീണ്ടും എഴുതുക..
ReplyDeleteതീർച്ചയായും.. ❤️
Deleteഗ്രേറ്റ്
ReplyDelete💓
DeleteReally motivating one. New generation must listen to such speakers.
ReplyDeleteThank you. surely. ❤️
DeleteGood work. Presentation is excellent.
ReplyDeleteThank you 😍
DeleteA real motivation 👍.Great writing too
ReplyDeleteThank you
DeleteUnni, I liked it. Thank you and keep writing. Whenever I am down and out I will think of Károly Takács or, hang on, maybe you!!!
ReplyDeleteI am very much happy to recieve your feedback here.😍🥰
Deleteവായനാ പ്രേരണ ഉണർത്തുന്ന എഴുത്ത്.. തുടരൂ.. അറിയാത്ത കാര്യങ്ങളെ അറിയിച്ചു കൊണ്ടേയിരിക്കൂ....
ReplyDeleteആശംസകൾ ജയശങ്കർ
ഒരുപാട് സന്തോഷം... 💙
Deleteവിവരിക്കാൻ വാക്കുകളില്ല. അത്ര മനോഹരം. നിങ്ങൾ വലിയ ഉയരങ്ങൾ കീഴടക്കുക തന്നെ ചെയ്യും അതിൽ യാതൊരു സംശയവുമില്ല. ബെസ്റ്റ് ഓഫ് ലക്ക്
ReplyDeleteഒരുപാട് സന്തോഷം.. 🌹💙
Deleteവളരെ നല്ല എഴുത്ത് ഇനിയും തുടരുക ജയാ
ReplyDeleteതീർച്ചയായും... ❤️
DeleteInspiring story... ആദ്യമായാണ് ഇദ്ദേഹത്തിന്റെ കഥ കേള്‍ക്കുന്നത്...
ReplyDeleteThank you suma chechi.. 💚
Deleteആദ്യം ആയിട്ടാണ് ഈ ഒരു വ്യക്തിയുടെ പേരുപോലും കേൾക്കുന്നത്. ചരിത്രത്തിൽ ഇതുപോലെ ഒരുപാട് ആളുകൾ നമുക്ക് പരിചിതർ അല്ലാത്തവരുണ്ട്.Good Attempt.Make 'History' eachone's story, every one's story.
ReplyDeleteതീർച്ചയായും, ഇനിയും ഒരുപാട് ഉണ്ട്. എഴുതാൻ ഉള്ള ശ്രമത്തിലാണ്... 🌹
DeleteNeatly explained...
ReplyDeleteAll the best for future writings...
Thank you rajesh chetta. 💙
DeleteGood One 👏
ReplyDeleteSuper.last paragraph nishayadartiyathite uracha manasil ninum vanna vakukal..Excellent. Keep writing...
ReplyDelete💙💙
Delete❣️❣️
ReplyDeleteആദ്യമായിട്ടാണ് ഈ സംഭവത്തെപ്പറ്റി അറിയുന്നത് ..എന്നെപ്പോലെ ഇതുവരെ അദ്ദേഹത്തെപ്പറ്റി അറിയാത്തവരിക്ക്, ആത്മവിശ്വാസം തരുന്ന ഈ ജീവിത കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു 💯
ReplyDeleteഎഴുത്തു തുടരുക
ജയാ.. ഇനിയുമെഴുതുക... ❤️
ReplyDeleteആദ്യമായി ആണ് ഇതിനെ കുറിച്ചു അറിയുന്നത്. Excellent writing.. keep it up. May god bless you
ReplyDeleteReally Inspiring
ReplyDelete