ഓർമ്മകളിൽ കലാം






എന്നും ഒരുപാട് ഇഷ്ട്ടവും അതിലുപരി ബഹുമാനവും തോന്നിയ ഒരു മനുഷ്യൻ, 
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച  എ പി ജെ അബ്ദുൽ കലാം... 

ആദ്യമായി ആ പേര് കേൾക്കുന്നത് ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുമ്പോൾ സാമൂഹ്യപാഠം പഠിപ്പിച്ച ഒരു അദ്ധ്യാപകനിൽ നിന്നായിരുന്നു. അന്ന് വീട്ടിൽ പേപ്പർ വരുത്തുന്ന സമയമായിരുന്നു. രാവിലെ സ്പോർട്സ്  മാത്രം മറിച്ചു നോക്കുന്ന ഞാൻ,  മാഷ് ക്ലസ്സിൽ പറഞ്ഞ മനുഷ്യന്റെ പേര് കണ്ടപ്പോൾ വെറുതെ ഒന്ന് നോക്കി. തലമുടി നടുവിലൂടെ ചീകി ഒരുക്കിയ ഒരു അമാനുഷികതയും അവകാശപ്പെടാനില്ലാത്ത സാധാരണ മനുഷ്യൻ.   ഇയാൾ ആണോ നമ്മടെ പ്രസിഡന്റ്‌ ഞാൻ തെല്ല് കൗതുകത്തോടെ തന്നെ  വീണ്ടും വീണ്ടും നോക്കി നിന്നു.  

വർഷങ്ങൾ പലത് കഴിഞ്ഞു. ഞാൻ എന്ന ആ കുട്ടി പത്താംതരം പരീക്ഷ എഴുതി എ പ്ലസ് വെച്ച് മാത്രം ബുദ്ധിജീവികളെ അളക്കുന്ന രീതികുറച്ച് കൂടുതലായിരുന്ന അക്കാലത്ത് എനിക്ക് വെറും 57 ശതമാനം  മാർക്ക് മാത്രമാണ്  നേടിയെടുക്കാൻ കഴിഞ്ഞത്. ബാക്കി നിങ്ങൾ ഊഹിച്ച് എടുത്തോളൂ... 🤷‍♂️
അങ്ങനെ ഇനി എന്ത് എന്ന് ആലോചിച്ച് മാനം നോക്കിയിരിക്കുന്ന കാലത്ത് മുകളിൽ പറഞ്ഞ ആ സാധാരണ മനുഷ്യനെ പോലെ സ്വാധീനിച്ച മറ്റാരും എന്റെ ജീവിതത്തിൽ  ഉണ്ടായിരുന്നില്ല. നെഹ്‌റുവും ഗാന്ധിയും എല്ലാം പിന്നീട് ഉള്ള വായനയിലൂടെയും കോക്കൂർ സ്കൂളിലെ പഠനകാലത്തും എന്നിൽ കടന്നുകൂടിയതാണെന്ന് വേണമെങ്കിൽ പറയാം.

പിന്നീട് എപ്പോളോ അഗ്നിച്ചിറകുകളും, ജ്വലിക്കുന്ന മനസ്സുകളും, ഇന്ത്യ 2020 അടക്കം വായിച്ചു. ഓരോ വായനയിലും എന്നിലെ മോശം വിദ്യാർത്ഥിയെ ഏറ്റവും ഉയരത്തിൽ  ജ്വലിപ്പിക്കാൻ അക്ഷരങ്ങൾക്ക് കഴിഞ്ഞു. ഗാന്ധിക്ക് ശേഷം ഒരു രാജ്യം മുഴുവൻ ഏറ്റെടുത്ത ഒരു മനുഷ്യൻ അദ്ദേഹം തന്നെയാകും. ജീവിതത്തിൽ കാണണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തികളിൽ  ഒരാൾ കൂടിയായിരുന്നു കലാം. 2015 ഡിസംബറിൽ ഗുരുവായൂരപ്പൻ കോളേജിൽ  റിസർച്ച് സെന്റർ ഉദ്ഘാടനത്തിന് വരുമ്പോൾ കാണാമെന്ന പ്രതീക്ഷയിലായിരുന്നു, 
പക്ഷെ അതിന് യോഗം ഉണ്ടായില്ല. ആ വർഷം ജൂലൈയിൽ ഇതേ ദിവസം അദ്ദേഹം നമ്മോട് വിടപറഞ്ഞു. ആ കണ്ടുമുട്ടൽ നടക്കാതെ പോയതിൽ 
 നിരാശ ഉണ്ട് എങ്കിലും 
കലാം എന്ന മനുഷ്യന്റെ ശരീരം മാത്രമാണ് നമ്മെവിട്ടു പോയത്... അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും സ്വപ്നങ്ങളും നമ്മോടൊപ്പം ഇന്നും ജീവിക്കുന്നു...

Comments

  1. ❣️💙👏👏👏

    ReplyDelete
  2. നന്നായിരുന്നൂ.
    അവസാനത്തെ പേരഗ്രാഫ് വായിച്ചാൽ ലക്ഷ്യം ഉള്ളവർക്ക് ലക്ഷ്യ ത്തിലെത്താൻ പ്രചോദനമായിരിക്കും !!!

    ReplyDelete

Post a Comment

Popular posts from this blog

രമാബായി അംബേദ്കർ

മഹാരാജാസിന്റെ നാൾവഴികളിലൂടെ... !

കുമ്പസാരം