Posts

ഓർമ്മകളിൽ കലാം

Image
എന്നും ഒരുപാട് ഇഷ്ട്ടവും അതിലുപരി ബഹുമാനവും തോന്നിയ ഒരു മനുഷ്യൻ,  ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച  എ പി ജെ അബ്ദുൽ കലാം...  ആദ്യമായി ആ പേര് കേൾക്കുന്നത് ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുമ്പോൾ സാമൂഹ്യപാഠം പഠിപ്പിച്ച ഒരു അദ്ധ്യാപകനിൽ നിന്നായിരുന്നു. അന്ന് വീട്ടിൽ പേപ്പർ വരുത്തുന്ന സമയമായിരുന്നു. രാവിലെ സ്പോർട്സ്  മാത്രം മറിച്ചു നോക്കുന്ന ഞാൻ,  മാഷ് ക്ലസ്സിൽ പറഞ്ഞ മനുഷ്യന്റെ പേര് കണ്ടപ്പോൾ വെറുതെ ഒന്ന് നോക്കി. തലമുടി നടുവിലൂടെ ചീകി ഒരുക്കിയ ഒരു അമാനുഷികതയും അവകാശപ്പെടാനില്ലാത്ത സാധാരണ മനുഷ്യൻ.   ഇയാൾ ആണോ നമ്മടെ പ്രസിഡന്റ്‌ ഞാൻ തെല്ല് കൗതുകത്തോടെ തന്നെ  വീണ്ടും വീണ്ടും നോക്കി നിന്നു.   വർഷങ്ങൾ പലത് കഴിഞ്ഞു. ഞാൻ എന്ന ആ കുട്ടി പത്താംതരം പരീക്ഷ എഴുതി എ പ്ലസ് വെച്ച് മാത്രം ബുദ്ധിജീവികളെ അളക്കുന്ന രീതികുറച്ച് കൂടുതലായിരുന്ന അക്കാലത്ത് എനിക്ക് വെറും 57 ശതമാനം  മാർക്ക് മാത്രമാണ്  നേടിയെടുക്കാൻ കഴിഞ്ഞത്. ബാക്കി നിങ്ങൾ ഊഹിച്ച് എടുത്തോളൂ... 🤷‍♂️ അങ്ങനെ ഇനി എന്ത് എന്ന് ആലോചിച്ച് മാനം നോക്കിയിരിക്കുന്ന കാലത്ത്...