Posts

Showing posts from September, 2020

കുമ്പസാരം

കുമ്പസാരം ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ ക്ലാസ്സ്‌ ടീച്ചറായിരുന്ന ആയിഷ ടീച്ചർ മുതൽ മഹാരാജാസിലെ ക്ലാസ്  ട്യൂട്ടർ ഓമൽ സാർ  വരെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട്  നല്ല  അദ്ധ്യാപകരുടെ ഒരു  നീണ്ട നിര പതിനേഴ് വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിൽ എനിക്കുണ്ടായിട്ടുണ്ട്. പ്ലസ്ടു അവസാന  പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാൻ വരണമെന്ന് അന്നത്തെ എന്റെ  ക്ലാസ്സ്‌ ടീച്ചറിൽ നിന്ന് അറിയിപ്പ് കിട്ടി. അതിനായി രാവിലെ തന്നെ ഞാനും എന്റെ കൂട്ടുകാരായ  മനീഷും ആദർശും അരവിന്ദും കൂടി സ്കൂളിലെത്തി. എന്നാൽ ടീച്ചറോടു ഹാൾ ടിക്കറ്റ് ചോദിച്ചപ്പോൾ, സ്കൂളിലെ  ഒരു ഫുട്ബോൾ ഞങ്ങളുടെ ക്ലാസ്സിലെ ആരോ കൊണ്ടു പോയിട്ടുണ്ടെന്നും അത് തിരിച്ചു കിട്ടിയാൽ മാത്രമേ ഹാൾ  ടിക്കറ്റ് തരികയുള്ളൂ എന്നും കടുത്ത ഭാഷയിൽ ടീച്ചർ പറഞ്ഞു. എന്തു ചെയ്യണം എന്നറിയാതെ ഞങ്ങൾ പുറത്ത്  കാത്തു നിൽപ്പ്  തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ആദർശും  മനീഷും ഹാൾ ടിക്കറ്റുമായി വന്നു(അവർ കോമേഴ്‌സ് വിഭാഗത്തിൽ ഉള്ളവർ ആയിരുന്നു ) അപ്പോൾ സമയം ഏകദേശം പതിനൊന്നു മണിയായി കാണും. വാടാ ടീച്ചറോട് പോയി  ചോദിക്കാമെന്ന് അരവിന്ദ് എന്നോട് ഒരുപാട് തവണ പറഞ്ഞു.   കുറച്ചൂടെ കാത്തിരിക്കാമെന്ന് ഞാനും.